അവയവദാന, മയക്കുമരുന്ന് രഹിത ഇന്ത്യ ബോധവത്കരണവുമായി സംഘടിപ്പിച്ച വാക്കത്തണിൽ ആരോഗ്യ മേഖലയിലെ 12,500 വിദ്യാർഥികൾ പങ്കെടുത്തു. രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ദക്ഷിണ കന്നടയിൽനിന്നുള്ളവരാണ് പങ്കെടുത്ത വിദ്യാർത്ഥികൾ. മെഡിക്കൽ, ഡെന്റൽ, ഫാർമസി, നഴ്‌സിങ്, ആയുഷ്, ഫിസിയോതെറപ്പി, അനുബന്ധ ആരോഗ്യ കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് അണിനിരന്നത്.

മംഗള സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആർ.ജി,യു.എച്ച്.എസ് വൈസ് ചാൻസലർ ഡോ. ഭഗവാൻ ബിസി നിർവഹിച്ചു. ആരോഗ്യമന്ത്രിയും ജില്ല ചുമതലയുള്ള മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ കർണാടക നിയമസഭ സ്പ്‌പിക്കർ യൂടി ഖാദർ ഫ്ലാഗ് ഓഫ് ചെയ്തു. ദക്ഷിണ കുന്നട എം.പി ബ്രിജേഷ് പൗട്ട പ്രസംഗിച്ചു.

എം.എൽ.എ ഡോ അത് ഷെട്ടി, സംഗീത സംവിധായകൻ ഗുരു കിരൺ, മംഗളൂരു പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, മഞ്ജുനാഥ് ഭണ്ഡാരി, ഹരീഷ് കുമാർ, ഡോ. ഹാജി യു .കെ മോണു. ഡോ ശാന്താറാം ഷെട്ടി, ഡോ. ഭാസ്‌കർ ഷെട്ടി, അബ്ദുൽ റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.
ആർ.ജി.യു.എച്ച്.എസ് സിൻഡിക്കേറ്റ് അംഗം പ്രഫ. യു ടി. ഇഫ്‌തിക്കർ ഫരീദ് നന്ദി പറഞ്ഞു. ആർ.ജി.യു.എച്ച്.എസ് അംഗങ്ങളായ ഡോ. യു.ടി. ഇഫ്‌തിക്കർ അലി, ഡോ, ശിവ ശരൺ, പ്രഫ. വൈശാലി, പ്രഫ. മുഹമ്മദ് സുഹൈൽ, ഡോ. ശരൺ ഷെട്ടി, വിവിധ കോളജുകളിൽനിന്നുള്ള പ്രിൻസിപ്പൽമാർ, ഫാക്കൽറ്റി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Related Posts