ക​ർ​ണാ​ട​ക​യി​ൽ ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച് സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ. യ​തീ​ന്ദ്ര അ​ട​ക്കം സി​ദ്ധ​രാ​മ​യ്യ പ​ക്ഷ​ത്ത് നി​ന്ന് ഒ​മ്പ​തു പേ​ർ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ഡി.​കെ.ശി​വ​കു​മാ​ർ മറ്റന്നാൾ വൈ​കി​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മു​ഖ്യ​മ​ന്ത്രി അ​ട​ക്കം 34 പേ​രാ​യി​രി​ക്കും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​വു​ക. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക. ഇ​തി​ൽ ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം ജൂ​ൺ 18-നാ​യി​രി​ക്കും ന​ട​ക്കു​ക. യു​വാ​ക്ക​ൾ​ക്കും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

ത​ന്‍റെ പ​ക്ഷ​ത്തു നി​ന്ന് ഒ​ൻ​പ​ത് എം​എ​എ​ൽ​എ​മാ​രു​ടെ പേ​രാ​ണ് സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​ന്തി​മ ധാ​ര​ണ​യി​ൽ എ​ത്തു​ന്ന​തി​ന് ഡി.​കെ. ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി ഹൈ​ക്ക​മാ​ൻ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Related Posts