ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉയർന്നു. വ്യാഴാഴ്ച രാത്രി വിമാനത്തിന്റെ ശുചിമുറിയിൽ “Don’t go, Bomb Hai Please” എന്ന് കൈയെഴുത്തിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതോടെയാണ് സുരക്ഷാ ഏജൻസികൾ അടിയന്തര പരിശോധന നടത്തിയത്.

വിമാനക്കമ്പനിയുടെ സുരക്ഷാ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ വിമാനത്തിൽ രണ്ടുമണിക്കൂറിലേറെ നേരം വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാത്രി 8 മണിക്ക് പുറപ്പെടാനിരുന്ന വിമാനം പരിശോധനകൾ പൂർത്തിയായ ശേഷം യാത്രയ്ക്ക് അനുമതി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Posts