ബെംഗളൂരു നഗരത്തിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ചു സുരക്ഷയ്ക്ക് 20000 പൊലീസുകാരെ നിയോഗിക്കും. 14000 പൊലീസുകാരെ ക്രമസമാധാനത്തിനും 2500 പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനും നിയോഗിക്കുമെന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
ഇനിയുള്ള പൊലീസുകാരെ മറ്റു സുരക്ഷാശ്യങ്ങൾക്ക് ഉപയോഗിക്കും. കഴിഞ്ഞ മാസം ഡൽഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനമുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണ ബാംഗളൂരിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ചു ഏർപ്പെടുത്തുന്നത്.

Related Posts