മലയാളികൾക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘രക്ഷകൻ്റെ ഗീതം’ സംഗീത സംഗമം ഇന്ന് ബെംഗളൂരുവിൽ നടക്കും. വൈകിട്ട് 6നു ഹെന്നൂർ മെയിൻ റോഡിലെ ഇന്ത്യാ ക്യാംപസ് (ക്രൂസേഡ് ഇൻഡോർ സ്റ്റേഡിയത്തിലാണു പരിപാടി. ക്രൈസ്തവ ഭക്തിഗാനങ്ങൾ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി.മാർക്കോസിൻ്റെ നേതൃത്വത്തിൽ ആലപിക്കും. ക്രൈസ്തവ ഭക്തിഗാന ആൽബങ്ങളിലൂടെ പ്രശസ്തരായ മെറിൻ ഗ്രിഗറി, ശ്രേയ അന്ന ജോസഫ് എന്നിവരും ഗാനങ്ങൾ ആലപിക്കും. വിവിധ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ മൈ ചർച്ചി’ൻ്റെ നേതൃത്വത്തിലാണു പരിപാടി. സ്ഥാപകൻ എ.വി. തോമസ് ഉദ്ഘാടനം ചെയ്യും.

‘മൈ ചർച്ചി’ൻ്റെ നേതൃത്വത്തിൽ കർണാടകയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്. സ്നേഹവിരുന്നോടെ സമാപിക്കും. വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഭക്ഷണവും. പ്രവേശനം സൗജന്യ പാസുകൾ മുഖേന നിയന്ത്രിക്കും. പാസുകൾക്കു ബന്ധപ്പെടാം. ഫോൺ: 97464 66440, 97461 14444.

Related Posts