ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ദീപ.വി.എച്ച്, തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയിൽനിന്ന് പി എച്ച് ഡി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പാലക്കാട് സ്വദേശിയായ ഡോ.ദീപ.വി.എച്ച് ബാംഗ്ലൂർ ജാലഹള്ളിയിലാണ് താമസിക്കുന്നത്. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് മുൻ സെക്രട്ടറി സത്യനാഥൻ ബാബുവിൻ്റെ ഭാര്യയാണ്. പാലക്കാട് പത്തിരിപ്പാല അകലൂർ ആലംന്തട്ട് വീട്ടിൽ പരേതനായ ഹരിദാസൻ്റെയും വിശാലാക്ഷി അമ്മയുടെയും മകളാണ്. ശ്രുതി, ഗോപിക എന്നിവർ മക്കളാണ്.