മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ കോച്ചിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കോച്ചിൽനിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു.

സംഭവമറിഞ്ഞ ഉടൻ റെയിൽവേ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. തീപിടിച്ച കോച്ച് പൂർണമായും കത്തിനശിച്ചതായാണ് വിവരം. അപകടത്തിൽ ആർക്കും ജീവാപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധനയും തുടരുകയാണ്.

Related Posts