സെൻസസ് സർവേക്കു തുടക്കമിട്ട് വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിവരശേഖരണം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളുരു അതോറിറ്റിക്കു കീഴിലുള്ള 5 കോർപറേഷൻ പരിധികളിലായി 23705 എന്യൂമറേറ്റർമാരും 2912 സൂപ്പർവൈസർമാരും ഉൾപ്പെടെ 26616 പേരാണ് വീടുകളും അപ്പാർട്മെന്റുകളും കയറുന്നത്. മൈസുരുവിൽ 6450, കുടകിൽ 999 എന്നിങ്ങനെയാണ് എന്യുമേറേറ്റർമാരെ നിയോഗിച്ചിരിക്കുന്നത്.
അടുത്ത മാസം വിവരങ്ങൾ ശേഖരിക്കും. ഒരോ കുടുംബത്തിൻ്റെയും സാമ്പത്തികസ്ഥിതി, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. വീട്ടുകാരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ 33 ചോദ്യങ്ങൾക്കാണ് ഉത്തരം തേടുന്നത്. സെൽഫ് എന്യുമറേഷൻ്റെ ഭാഗമായി വ്യക്തികൾക്ക് ഔദ്യോഗിക പോർട്ടലിൽ സ്വയം വിവരങ്ങൾ നൽകാൻ സർക്കാർ കഴിഞ്ഞ 1 മുതൽ 15 വരെ അവസരം നൽകിയിരുന്നു.