തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർ മരിച്ചു. 40ലധികം പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. തിരുപ്പൂരിൽനിന്ന് കാരക്കുടിയിലേക്കും കാരക്കുടിയിൽ നിന്ന് ഡിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണ്ണമായും തകർന്നു. വൈകിട്ടാണ് അപകടം ഉണ്ടായത്.

സ്ഥലത്ത് ആംബുലൻസുകളെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസവും ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു. ബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Related Posts