2027 ഓഗസ്റ്റ് 15ന് ഇ​ന്ത്യ​യു​ടെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക. സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. പിന്നീട് രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തും.

മണിക്കൂറിൽ 320 കിലോമീറ്റർ വേഗം പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഈ ദൂരം 2 മണിക്കൂർ 17 മിനിറ്റിൽ ഓടിയെത്തും.

Related Posts