ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് 2 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൂന്നാം ദിനത്തിൽ ഇന്ന് ഇന്ത്യൻ മത്സരവിഭാഗത്തിൽ ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ നാലിൽ രാവിലെ 10.30നു ഫാസിൽ റസാഖ് സംവിധാനം ചെയ്‌ത മോഹം പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 12.40ന് സുനീഷ് വടക്കുംമ്പാടൻ സംവിധാനം ചെയ്‌ത കാട് പ്രദർശിപ്പിക്കും. മോഹം സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയാണു പ്രമേയമാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ ചിത്രമാണ് മോഹം. അമൃതകൃഷ്ണകുമാർ, ഇസാഫ് മുസാഫിർ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്.

സുനീഷ് വടക്കുംമ്പാടനാണ് കാട് സംവിധാനം ചെയ്‌തിരിക്കുന്നത്. ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ ചിത്രമാണ് കാട്. പണിയ ഭാഷയിലൊരുക്കിയ ചിത്രത്തിൽ കണ്ണൂർ ആറളം വനത്തിലെ കാളമുപ്പൻ, ഷർമിത്ത്, സന്തോഷ് കീഴാറ്റൂർ എന്നിവരാണു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
കേരള ചലച്ചിത്ര വികസന കോർപറേഷനാണു നിർമാണം.

Related Posts