പതിമൂന്നാമത് വിപ്രോ ബെംഗളൂരു മാരത്തൺ നാളെ നഗരത്തിൽ നടക്കും. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10കെ, 5കെ വിഭാഗങ്ങളിലായി ഏകദേശം 45,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് പുലർച്ചെ 3.50ന് ഫുൾ മാരത്തൺ ആരംഭിക്കും. 6ന് ഹാഫ് മാരത്തൺ, 7.30ന് 10കെ, 8.15ന് 5കെ വിഭാഗങ്ങൾ ആരംഭിക്കും. വിധാൻസൗധ, കബ്ബൺ പാർക്ക്, എംജി റോഡ്, അൾസൂർ തടാകം തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മാരത്തൺ കടന്നുപോകുക.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25ലേറെ പ്രമുഖ റണ്ണർമാരും ഇത്തവണ മാരത്തണിൽ പങ്കെടുക്കും. നഗരത്തിലെ വിവിധ റോഡുകളിലൂടെയാണ് മത്സരം നടക്കുന്നതിനാൽ മത്സരസമയത്ത് ഗതാഗത നിയന്ത്രണങ്ങൾക്കും സാധ്യതയുണ്ട്. മാരത്തണിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ടീ-ഷർട്ടുകൾ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ജയമഹൽ പാലസിൽ നിന്ന് കൈപ്പറ്റാം.

Related Posts