ബംഗളൂരു മലയാളികളുടെ കൂട്ടായ്മ‌യായ ‘ചവിട്ടുവണ്ടി’ മൂന്നാം വാർഷികത്തിലേക്ക്. ചർച്ച് സ്ട്രീറ്റിൽ ജൂലൈ 27ന് രാവിലെ നടക്കുന്ന ആഘോഷത്തിൽ സൈക്കിൾ യാത്രയെ പ്രണയിക്കുന്ന സൈക്കിൾ പ്രേമികൾ ഒത്തുകൂടും. ചവിട്ടുവണ്ടി കൂട്ടായ്മ‌യുടെ അമരക്കാരനും റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനുമായ അരവിന്ദണ് സൈക്കിൾ കൂട്ടായ്‌മ എന്ന ആശയത്തിനു തുടക്കമിട്ടത്.

മലയാളികളായ ഒരു പറ്റം സൈക്കിൾ യാത്രികരെ നിത്യേന ഓഫിസിലേക്ക് സൈക്കിൽ ചവിട്ടി പോകുന്നതിനിടയിൽ പരിചയപ്പെടുകയും പിന്നീട് അതൊരു കൂട്ടായ്‌മയായി മാറുകയുമായിരുന്നു. മഹേഷ് നായർ, അരവിന്ദ് മോഹൻ, വിനോദ് കെ.കെ, ഫർവേഷ്, ശരത്, സക് ലൌ, രാധാകൃഷ്‌ണൻ എന്നിവരാണ് കുട്ടായ്മയിലെ തുടക്കക്കാർ. ചെറിയ റൈഡുകൾ വാരാന്ത്യങ്ങളിൽ സംഘടിപ്പിച്ചായിരുന്നു തുടക്കം.

നിരവധിയാളുകൾ കേട്ടറിഞ്ഞു കൂട്ടായ്മയുടെ ഭാഗമായിമാറി. 5 വയസ്സിനും 80 വയസ്സിനുമിടയിലുള്ള 300ല ധികം മലയാളികൾ ഇന്ന് ഈ കൂട്ടായ്മ‌യിലുണ്ട്. ബംഗളുരുവിലെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇതിൽ അംഗങ്ങളാണ്. പേരും ലോഗോയും വേണമെന്ന ആശയത്തിൽ നിന്ന് സംഘടനയിലെ അംഗങ്ങളുടെ സംഭാവനയാണ് ‘ചവിട്ടുവണ്ടി’ എന്ന പേരും ലോഗോയും.

ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകൾ ചേർന്ന് നിത്യവും സംഘടിപ്പിക്കുന്ന പ്രഭാത സവാരികൾ കൂട്ടായ്മയുടെ ഭാഗമാണ്. വാരാന്ത്യങ്ങളിലാണ് പ്രധാനമായും ദീർഘദൂര യാത്രകൾ നടത്തുന്നത്. 50 മുതൽ 150 വരെ കിലോമീറ്റർ യാത്രകളും നന്ദി ഹിൽസ് പോലെയുള്ള വിനോദസ ഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും സംഘടിപ്പിക്കാറുണ്ട്. തുടക്കക്കാർക്ക് വേണ്ടി ചെറിയ റൈഡുക ളും സൈക്കിൾ യാത്ര ഒരു വികാരമായി പിന്തുടരുന്നവർക്ക് ദീർഘദൂര യാത്രകളും സംഘടിപ്പിക്കും.

സാമൂഹിക ബന്ധങ്ങൾ നില നിർത്തുന്നതോടൊപ്പം തങ്ങൾ ഒരു കു ടുംബംപോലെ ആണെന്ന് കൂട്ടായ്‌മയിലെ അംഗം കൂടിയായ അരുൺ പറയുന്നു. പരസ്‌പര ബന്ധം നിലനിർത്തുക, മാനസിക സമ്മർദം ഒഴിവാക്കുക എന്നിവയാണ് ‘ചവിട്ടുവണ്ടി’ കൂട്ടായ്മ യുടെ പ്രധാന ലക്ഷ്യം. കൂടുതൽ ആളുകളിലേക്ക് ഇതിൻ്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് chavittuvandicycling എന്ന ഇൻസ്റ്റഗ്രാം പേജും chavittuvandi.in എന്ന വെബ് സൈറ്റും തുടങ്ങിയത്.

ഇതിലൂടെ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് കൂട്ടായ്മ‌യുടെ ഭാഗമാകാം. പുതിയ സൈക്കിൾ വാങ്ങുമ്പോഴുള്ള മാർഗനിർദേശങ്ങൾക്കും സർവിസ് സെൻ്ററുകളെക്കുറിച്ച് അറിയുന്നതിനും മാർഗനിർദേശത്തിനായി പലരും ‘ചവിട്ടുവണ്ടി’യെ തേടി വരുന്നുണ്ട്. നിലവിൽ 10ഓളം വനിതകളും കൂട്ടായ്മയിൽ അംഗങ്ങളാണ്

വിവിധ സൈക്കിൾ ക്ലബുകളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. രാവിലെ 6.30ന് ചർച്ച്സ്ട്രിറ്റിലെ ശോഭ മാളിനടുത്തുള്ള പാരഗൺ ക്വിക്ക് ബൈറ്റ്സ്ൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ യാത്രയോടെ ചടങ്ങ് ആരംഭിക്കും. ചടങ്ങിൽ 50,000 കിലോമീറ്റർ റൈഡ് പൂർത്തിയാക്കിയവരെ ആദരിക്കും.

Related Posts