പെരിയ ഇരട്ടക്കൊലക്കേലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്.
സുബീഷ് കഴിഞ്ഞ ദിവസം ശിക്ഷ മരവിപ്പിക്കണമെന്നഭ്യർഥിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശനമില്ല. പരോൾ 20 ദിവസത്തേക്കാണ്. ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് നേരത്തെ ബേക്കൽ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.
എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നത് 24 പ്രതികളിൽ 14 പേരെയാണ്. വെറുതേ വിട്ട 10 പേരിൽ 8 പേരെകൂടി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് സിബിഐ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയിരിക്കുകയാണ്. 10 പേർക്ക് ഇരട്ട ജീവപര്യന്തവും നാലുപേർക്ക് അഞ്ചുവർഷം തടവുശിക്ഷയുമാണ് സിബിഐ കോടതി വിധിച്ചത്.
ഒൻപതാം 9-ാം പ്രതി മുരളി തന്നിത്തോട്, 11-ാം പ്രതി പ്രദീപ് കുട്ടൻ, 12-ാം പ്രതി ആലക്കോട് മണി, 13-ാം പ്രതി എൻ. ബാലകൃഷ്ണൻ, 16-ാ-ാം പ്രതി ശാസ്താ മധു, 17-ാം പ്രതി റെജി വർഗീസ്, 18-പ്രതി ഹരി പ്രസാദ്,, 19-ാം പ്രതി പി. രാജേഷ്, 23-ാം പ്രതി ഗോപൻ വെളുത്തോളി, 24-ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
സിബിഐ ഇതിൽ 23, 24 പ്രതികളൊഴികെയുള്ളവർക്കെതിരെയാണ് അപ്പീൽ നൽകിയത്. ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും കുടുംബം അടുത്താഴ്ച ഹൈക്കോടതിയിൽ അപ്പീൽ നൽകും. 10 പേരെ വെറുതേ വിട്ടതിനെതിരേയും നേതാക്കൾക്ക് ശിക്ഷ കുറഞ്ഞതിനെതിരേയുമാണ് കുടുംബത്തിൻ്റെ ഹർജി.