സ്വകാര്യ ബസിടിച്ച് പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന ബസ് തടയൽ സമരത്തിൽ സംഘർഷം. പോലീസും കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ തടയാനെത്തിയ യുവജന സംഘടനകളും തമ്മിലാണ് സംഘർഷമുണ്ടായത്. സമരക്കാർ സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നിൽ റീത്ത് വെച്ചു. സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാർ ഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റെരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും പിന്നാലെ ബസിൻ്റെ ടയർ കയറിയിങ്ങി മരണം സംഭവിക്കുകയുമായിരുന്നു. ഇതിന്റെ പേരിലാണ് പ്രതിഷേധം. ഇന്നലെ തന്നെ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു.