ലോകസഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച​ട​ങ്ങി​നാ​യാ​ണ് ഇ​രു​വ​രും വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. മേപ്പാടി കുന്നമ്പറ്റയിൽ നിർമ്മിക്കുന്ന ആദ്യഘട്ടത്തിലെ 50 വീടുകളുടെ പ്രവൃത്തിക്കാണ് ഇന്ന് തുടക്കമാകുന്നത്.

എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഓരോ കുടുംബത്തിനുമായി ഒരുങ്ങുന്നത്. ചടങ്ങിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് സ​ണ്ണി ജോ​സ​ഫ് തുടങ്ങിയ പ്രമുഖ നേതാക്കളും സംബന്ധിക്കും. വയനാട്ടിലെ പരിപാടിക്കു മുൻപായി പേരാവൂരിൽ കർഷകരുമായി രാഹുൽ ഗാന്ധി സംവാദം നടത്തുന്നുണ്ട്.

Related Posts