ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മോദി മാറി. 2014ൽ ആരംഭിച്ച മോദിയുടെ ഇൻ‌സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഡിജിറ്റൽ ഇടങ്ങളിലൊന്നായി വളരുകയായിരുന്നു.

യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡണ്ട് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിലും മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ വലിയ മുന്നേറ്റമാണ് മോദിക്കുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.61 കോടി), ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം റേറ്റിങ്ങുമായി ലോക നേതാക്കളിൽ മോദി ഒന്നാമതാണ്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ചും 70 ശതമാനം റേറ്റിങ്ങുമായി അദ്ദേഹം തന്നെയാണ് മുന്നിൽ. ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി, അർജന്റീന പ്രസിഡണ്ട് ഹാവിയർ മിലി എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്.

Related Posts