ഇന്ന് പുലർച്ചെ 12.30 ഓടെ എംസി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് വച്ച് നടന്ന സ്കൂട്ടർ അപകടത്തിൽ കർണാടക സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. ശരവണൻ (24), മുത്തുരാജു (29) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. പേഴക്കാപ്പിള്ളി പള്ളിപ്പടിയിലെ ജെസിബി ഓപ്പറേറ്റർമാരാണ് ഇരുവരും. എന്നാൽ അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. ഇവരുടെ സ്കൂട്ടർ മറ്റു വാഹനത്തിൽ ഇടിച്ചതാണോ, വാഹനം സ്കൂട്ടറിനെ ഇടിച്ചിട്ടതാണോ എന്നത് വ്യക്തമല്ല

Related Posts