മന്ത്രി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്കി സിപിഐഎം. അസഭ്യ കമന്റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതിയത്.
ഭാരതീയ ന്യായ സംഹിത പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ ഹീനമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് കമന്റുകള്‍.
നിരന്തരം മോശം കമന്റുകളാണ് വരുന്നത്. പരിധി ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഒരു സ്ത്രീക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടാകരുത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കട്ടെ. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ താന്‍ ഒന്നും പറയില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.