നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടര്ന്ന് ഒക്കലിലെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൻ്റെ പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നുവീണു. സർക്കാർ എൽപി സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്.
രാത്രിയിലുണ്ടായ സംഭവമായതിനാൽ സ്കൂളിൽ വിദ്യാർഥികളുണ്ടായിരുന്നില്ല. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. പഴയ കെട്ടിടത്തിൽ സാധാരണയായി ക്ലാസുകൾ നടത്താറില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിമാനം താഴ്ന്നുപറന്നതിൻ്റെ ശക്തമായ ശബ്ദവും കാറ്റിൻ്റെ ആഘാതവുമാകാം ഓടുകൾ തകരാൻ കാരണമെന്നാണ് സമീപവാസികളുടെ സംശയം.