ഓണത്തിന് മദ്യ വിൽപനയിൽ ഇത്തവണയും റെക്കോർഡിട്ട് കേരളം. സംസ്ഥാനത്ത് ഓണാഘോഷ ദിവസങ്ങളിൽ 826 കോടി രൂപയുടെ മദ്യമാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) വിറ്റഴിച്ചത്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 9.34 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായത്.

2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത് 842.07 കോടി രൂപയുടെ മദ്യമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 50 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപന നടന്നു.

കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് ആറ് ഔട്ട്ലറ്റ്ലെറ്റുകളിലാണ് ഉത്രാത്തിന് ഒരു കോടിയിലധികം രൂപയുടെ വിൽപന നടന്നിട്ടുള്ളത്. ഇതിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്.

Related Posts