പി.സി.ജോർജിനെതിരെ സർക്കാർ നടപടികൾ വൈകുന്നത് ബി. ജെ.പിയും സി.പി.എമ്മും കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്നാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറയുന്നത്. റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പൊഴാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് വർഗ്ഗീയ വിഷമുള്ള പി.സി ജോർജിന്‍റെ കാര്യത്തിൽ ഉണ്ടാകാത്തത് എന്നാണ് സന്ദീപ് വാര്യരുടെ വാദം. ഒരേ തെറ്റ് ആവർത്തിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ബി.ജെ.പിയിൽ പി.സി ജോർജിൻ്റെ വരവോടെ സയനൈഡ് ഫാക്‌ടറിയായെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിണ്ടിരിക്കുകായാണെന്നും സി.പി.എമ്മും ബി.ജെ.പിയും രഹസ്യബാന്ധവമല്ല പരസ്യമായ ബണ്ഡമാണുള്ളതെന്നും അതുകൊണ്ട് കേരളത്തിൽ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ പറഞ്ഞതെന്നും അദേഹം പറയുന്നു. ഉത്തരേന്ത്യയിൽ അമിത്ഷാ പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇവിടെ എ.വിജയരാഘവൻ തർജമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. വിദ്വേഷ രാഷട്രീയത്തിന് പകരമായി രാഹുൽഗാന്ധി നയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് കരുത്തുപകരൽ കാലഘട്ടത്തിന്‍റെ ആവശ്യമാനിന്നും അദ്ദേഹം പറയുന്നു. കോൺ​ഗ്രസിന്‍റെ കൂടെ പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തിന് പൊതുസമൂഹത്തിൽനിന്ന് കിട്ടിയ പിന്തുണ പ്രതീഷിച്ചതിനും അപ്പുറത്താണ്. സി.പി.എം പ്രവർത്തകരിൽനിന്നുപോലും ഇക്കാര്യത്തിൽ ഐക്യദാർഢ്യം കിട്ടിയിട്ടുണ്ട്. വിദ്വേഷ രാഷ്ട്രീയം കൈവെടിഞ്ഞാൽ സ്വീകരിക്കാൻ കേരളീയ സമൂഹത്തിൽ ഒരുപാട് ആളുണ്ടാകും എന്നതിന്‍റെ തെളിവാണിത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നുള്ളതല്ല മുന്നിലുള്ളതെന്നും അതിനെ മുന്നെ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയേയും അണികളെയും സജ്ജരാക്കുകയാണ് മുഖ്യ അജണ്ടയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Related Posts