സംസ്ഥാനത്ത് നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവിനേയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശിയും ഒരു സ്വകാര്യ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റുമായ കുമാർ, തിരുവനന്തപുരം പേയാട് സ്വദേശി ആശ എന്നിവരാണ് മരിച്ചത്. തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആശയെ മരിച്ചനിലയിലും കുമാറിനെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആശയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. രണ്ടുദിവസം മുമ്പാണ് കുമാർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ അവിടേയ്ക്ക് എത്തിയത്. ഇരുവരേയും പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. തമ്പാനൂർ പൊലീസ് കെസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Posts