ദസറ ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡെക്കർ ബസ് സർവീസിന് വൻ ജനപ്രീതി. നഗരത്തിലെ ദീപാലങ്കാരങ്ങളും ഉത്സവക്കാഴ്ചകളും ആസ്വദിക്കാനുള്ള രാത്രിയാത്രയിലൂടെ ആറു ലക്ഷം രൂപ വരുമാനം ലഭിച്ചതായാണ് റിപ്പോർട്ട്.

കണ്ണൂർ കോർപ്പറേഷനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ചേർന്നാണ് പത്ത് ദിവസത്തെ താൽക്കാലിക സർവീസ് ആരംഭിച്ചത്. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം ശരാശരി 50,000 രൂപയിലധികം വരുമാനം ലഭിച്ചതായും ഒക്ടോബർ 17ന് ഏകദേശം 75,000 രൂപ കളക്ഷൻ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

സർവീസിന് മികച്ച പ്രതികരണം ലഭിച്ചതോടെ ദസറയ്ക്കുശേഷവും ഡബിൾ ഡെക്കർ യാത്ര തുടരാനുള്ള ആലോചനയിലാണ് കെഎസ്ആർടിസി. ബീച്ചുകൾ, കോട്ടകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുള്ള സ്ഥിരം നൈറ്റ് റൈഡ് സർവീസുകൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

Related Posts