ശ്രീ നാരായണ ഗുരുദേവൻ്റെ വിഖ്യാത സർവ്വമത പ്രാർത്ഥനയായ ദൈവദശകം, ജർമ്മനി ആസ്ഥാനമായ ശ്രീ നാരായണഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ ആഭിമുഖ്യത്തിൽ 53 രാജ്യങ്ങളിൽ നിന്നായി പത്തുലക്ഷം പേർ ഒരേ സമയം പാരായണം ചെയ്യുന്ന ഗ്ലോബൽ ദൈവദശകപാരായണം ബംഗളൂരുവിൽ ബില്ലവ അസ്സോസിയേഷൻ അധ്യക്ഷൻ വേദകുമാർ ഉദ്ഘാടനം ചെയ്തു. ഈഡിക സമാജം ഓർഗനൈസിംങ് സെക്രട്ടറി കെ. എസ് ദുഷ്യന്ത്, ബില്ലവ അസ്സോസിയേഷൻ ജന:സെക്രട്ടറി ഭാസ്കർ പൂജാരി എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്റ്റർ ചെയർമാൻ അഡ്വ. ഇ.കെ തങ്കപ്പൻ്റെ അധ്യക്ഷത വഹിച്ചു.
2026 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ബണ്ണാർഗട്ട റോഡിലെ മീനാക്ഷി ക്ഷേത്ര സമീപമുള്ള ബില്ലവ അസ്സോസിയേഷൻ്റെ ഗുരുദേവ ക്ഷേത്രത്തിലാണ് ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിച്ചത്.തുടർന്ന് 7.15-ന് ദൈവദശകം പാരായണം ചെയ്തു. പൂജാരി മനോജ് കെ വിശ്വനാഥൻ മുഖ്യ കാർമ്മികത്വം വഹിച്ചു.
ബി എസ് എൻ ഡി.പി കർണാടക സ്റ്റേറ്റ് പ്രസിഡണ്ട് സൗദപ്പ ഗുത്തേദാർ, സമന്വയ വൈസ് പ്രസിഡണ്ട് ഡോ നാരായണപ്രസാദ്, പി ഗോപകുമാർ IRS, മുൻ എക്സൈസ് കമ്മീഷണർ കെ സി ഹരിദാസ് ,ഗ്ലോബൽ ദൈവദശകം ബാംഗ്ലൂർ ചാപ്റ്റർ അഡ്വൈസർ ലീലാ പീതാംബരൻ, ശ്രീ ഇ വി സുകുമാരൻ സുജിത്ത് ചാണാടിക്കൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു സംസാരിച്ചു. സോഷ്യൽ മീഡിയ ടീം അംഗങ്ങളായ അജയ് ഗോപിനാഥ് സ്വാഗതവും സുജിത്ത്എൻ ശശി കൃതജ്ഞതയും പറഞ്ഞു . ഗുരുദേവപഞ്ചലോഹ വിഗ്രഹത്തിനായുള്ള ഭാഗ്യ നറുക്കെടുപ്പിൽ അജയ് കുമാർ (നമ്പർ : BO 20 772) വിജയിച്ചു.