ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ സെമി ഫൈനൽ സ്വ​​പ്‌​​നം യാഥാർഥ്യമാക്കാൻ ഇ​​ന്ത്യ ഇന്നിറങ്ങുന്നു. രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിൽ സിം​​ബാ​​ബ്‌​വെ​​യാണ് എതിരാളികൾ.

ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ കോ​​ച്ചിം​​ഗും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യും അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ത​​ല​​തി​​രി​​ഞ്ഞ പി​​ച്ചും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ സ്വ​​ന്തം മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ചാ​​ല്‍ മാ​​ത്രം പോ​​രാ, മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​രഫ​​ല​​ങ്ങ​​ളും ആ​​ശ്ര​​യി​​ച്ചു​​ മാ​​ത്ര​​മേ ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കൂ എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ. സ​പ്പ​ർ എ​ട്ടി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്.

റി​​ങ്കു സിം​​ഗ് സ്വ​​ദേ​​ശ​​ത്തേ​​ക്കു മ​​ട​​ങ്ങി​​യ​​തും ടോ​​പ് ഓ​​ര്‍​ഡ​​റി​​ന്‍റെ മോ​​ശം ഫോ​​മും സ​​ഞ്ജു സാം​​സ​​ണി​​ന് ഇ​​ന്നു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ല​​ഭി​​ക്കാ​​ന്‍ വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ നെ​​റ്റ്‌​​സ് പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ സ​​ഞ്ജു ഏ​​റെ​​നേ​​രം ബാ​​റ്റും കീ​​പ്പും ചെ​​യ്തി​​രു​​ന്നു. മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ്, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം സ​​ഞ്ജു​​വി​​നാ​​യി നെ​​റ്റ്‌​​സി​​ല്‍ പ​​ന്തെ​​റി​​ഞ്ഞു.

ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് പോ​​രാ​​ട്ടവും ന​​ട​​ക്കും. ഈ ​​പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഫ​​ല​​മ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്കും സിം​​ബാ​​ബ്‌​വെ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ലും ഇ​​ന്ത്യ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ സാ​​ധ്യ​​ത എ​​ങ്ങ​​നെ​​യെ​​ന്നു വ്യ​​ക്ത​​മാ​​കൂ. മാ​​ര്‍​ച്ച് ഒ​​ന്നി​​ന് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം.

Related Posts