2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കേസിൽ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിയമനം. നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ചെന്നതടക്കമുള്ള കുറ്റങ്ങളാണ് കേസിൽ പ്രതികളായ അന്നത്തെ എൽഡിഎഫ് നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് നേരത്തെ കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു.

Related Posts