ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​താ വി​ല്യം​സ് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ പങ്കെടുക്കാൻ കോ​ഴി​ക്കോ​ട് എ​ത്തി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സു​നി​താ വി​ല്യം​സി​നെ സംഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു. ഒ​ൻ​പ​താ​മ​ത് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് സു​നി​ത വി​ല്ല്യം​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വി​ശാ​ല​മാ​യി ഭൂ​മി​യെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് സു​നി​ത വി​ല്ല്യം​സ് പ​റ​ഞ്ഞു.

മ​നു​ഷ്യ​ർ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന​തെ​ന്തി​നെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ന​മ്മ​ൾ ശ്വ​സി​ക്കു​ന്ന​ത് ഓ​രേ വാ​യു​വും കു​ടി​ക്കു​ന്ന​ത് ഒ​രേ വെ​ള്ള​വു​മാ​ണ്. ആ​ളു​ക​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​ത്ഭു​തം തോ​ന്നാ​റു​ണ്ടെ​ന്നും സു​നി​ത വി​ല്യം​സ് പറഞ്ഞു. ഇ​നി​യും കൂടുതൽ പു​തി​യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഉ​ണ്ടാ​ക​ട്ടേ​യെ​ന്നും സു​നി​ത വി​ല്ല്യം​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​ൽ​എ​ഫ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും ശേ​ഷ​മു​ള്ള സം​വാ​ദ പ​രി​പാ​ടി​യി​ലും സു​നി​താ വി​ല്യം​സ് പ​ങ്കെ​ടു​ക്കും.

Related Posts