ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിരവധി മേഖലകളെ ബാധിക്കും
ബെംഗളൂരുവിലെ വിവിധ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. 66/11 കെവി എച്ച്ബിആർ ലേഔട്ട് സബ്‌സ്റ്റേഷൻ്റെ പരിധിയിലുള്ള പ്രദേശങ്ങളെയാണ് പ്രധാനമായും ബാധിക്കുക. എച്ച്ബിആർ ലേഔട്ട്, കമ്മനഹള്ളി, ഹെന്നൂർ, നാഗവാര, തനിസന്ദ്ര, ലിംഗരാജപുര, കെജി ഹള്ളി എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ബാധിക്കുന്ന പ്രധാന പ്രദേശങ്ങൾ HBR 2,
ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്കും സാധ്യത
ബെംഗളൂരുവിൽ ഇന്നും നാളെയും മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കും സാധ്യത. ഇന്ത്യാ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് സെപ്റ്റംബർ 3നും 4നും നഗരത്തിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയ്ക്കൊപ്പം നേരിയ മഴ ലഭിക്കാം. ഈ ദിവസങ്ങളിൽ 20 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനിലയും 30 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയും പ്രതീക്ഷിക്കുന്നത്. അതേസമയം, തീരദേശ കർണാടകയിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും
കർണാടക പിഎസ്‌സി ക്രമക്കേട്; കൈക്കൂലി നൽകിയ ഉദ്യോഗാർഥികളെ സിഐഡി ചോദ്യം ചെയ്തു
കർണാടക പിഎസ്‌സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളെ സിഐഡി ചോദ്യം ചെയ്‌തു.. ഇടനിലക്കാർക്ക് 40 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയതായി ആരോപണമുള്ള ഉദ്യോഗാർഥികളെയാണ് സിഐഡി സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഭൂരിഭാഗം പേരും പണം നൽകിയതായി മൊഴി നൽകിയെന്നാണ് വിവരം. മൃഗസംരക്ഷണ–ഫിഷറീസ് വകുപ്പുകളിലേക്കുള്ള 400 വെറ്ററിനറി ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ജൂലൈ 17ന് പ്രസിദ്ധീകരിച്ച യോഗ്യതാ പട്ടികയിൽ 29 പേരെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. യോഗ്യതാ
കൃഷ്ണ ജന്മാഷ്ടമി: ബെംഗളൂരുവിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിലെ ഇസ്കോൺ ക്ഷേത്രത്തിലേക്ക് സെപ്റ്റംബർ 3, 4 തീയതികളിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മല്ലേശ്വരം ട്രാഫിക് പൊലീസ് പരിധിയിലെ വെസ്റ്റ് ഓഫ് കോർഡ് റോഡ്, ഇസ്കോൺ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് പ്രധാന നിയന്ത്രണങ്ങളും വാഹന തിരിച്ചുവിടലുകളും. പ്രധാന ഗതാഗത ക്രമീകരണങ്ങൾ: കെ എസ് ആർ ടി സി, ബി എം ടി സി, സ്വകാര്യ ബസുകൾ, ലൈറ്റ് കൊമേർഷ്യൽ
അടുത്ത 10 വർഷത്തിനിടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ പദ്ധതി
അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. ചെറുനഗരങ്ങളെയും വിദൂര പ്രദേശങ്ങളെയും വ്യോമഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ‘ഉഡാൻ’ പദ്ധതിക്ക് കീഴിൽ നടപടി. പദ്ധതിക്കായി ഏകദേശം 30,000 കോടി രൂപ ചെലവഴിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ വാണിജ്യ വിമാന സർവീസുകൾക്ക് ഉപയോഗിക്കാത്ത എയർസ്ട്രിപ്പുകൾ നവീകരിച്ച് വിമാനത്താവളങ്ങളാക്കി മാറ്റുന്നതിനാണ് പ്രധാനമായും പരിഗണന. ഇതിലൂടെ രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യോമഗതാഗത സൗകര്യം വ്യാപിപ്പിക്കാനും ചെറുനഗരങ്ങളിൽ കണക്റ്റിവിറ്റി വർധിപ്പിക്കാനുമാണ്
ഓണാഘോഷം: എസ്എൻഡിപി ജാലഹള്ളി ശാഖയിൽ കായികമേളയും വടംവലിയും
എസ്എൻഡിപി ജാലഹള്ളി ശാഖയുടെ സ്പോർട്‌സ് ഡേ സെപ്റ്റംബർ 6ന് മുത്ത്യാല നഗറിലുള്ള സി എം നാഷണൽ സ്കൂൾ മൈതാനത്ത് നടത്തും. രാവിലെ 8.30 മണിക്ക് ആരംഭിക്കുന്ന സ്പോർട്സ് ഡേയിൽ കുട്ടികൾക്കും മുതിർന്നവർക്കും സത്രീകൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി 3 മണിക്ക് ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള എല്ലാ ശാഖകളെയും ഉൾപ്പെടുത്തിയുള്ള വടംവലി മത്സരം നടക്കും. കഴിഞ്ഞ വർഷത്തെ മാതൃകയിലാണ് ഇത്തവണയും മത്സരം സംഘടിപ്പിക്കുന്നത്. ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള എല്ലാ
രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ; ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത
ബാങ്കിംഗ് മേഖലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിനെ തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. അഞ്ച് ദിവസത്തെ ബാങ്കിംഗ് സമ്പ്രദായം നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ വിവേചനം പരിഹരിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ മൂന്ന്
24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫിലൂടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു; അമ്മയ്‌ക്കെതിരെ കൊലക്കേസ്
ദക്ഷിണ ബെംഗളൂരുവിലെ വജരഹള്ളിയിൽ നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ 40കാരിയായ അമ്മ ഉമാദേവിക്കെതിരെ പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സെപ്റ്റംബർ ഒന്നിന് ഉച്ചയോടെയായിരുന്നു സംഭവം. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് രാമലിംഗപ്പ വീട്ടിലെത്തിയപ്പോൾ ഒരു മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്നപ്പോൾ ഉമാദേവിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ആഗോള മലയാളിയുടെ മാറുന്ന ജീവിതം’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. ആഗോള ജീവിതം മലയാളിയുടെ ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമായ മാറ്റമാണെങ്കിലും, അതിനൊപ്പം സ്വന്തം ഭാഷയും സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കേണ്ടതുണ്ടെന്ന് സെമിനാർ വിഷയം അവതരിപ്പിച്ചുകൊണ്ട് അനീസ് സി.സി.ഒ. പറഞ്ഞു. സംസാരിക്കുകയും എഴുതുകയും സ്വന്തം സംസ്കാരത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനാണ് മലയാളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്കാരത്തിൻ്റെ ‘ബാറ്റൺ’ ഇനി ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത ടോമി
കർഷകർക്കും അദ്ധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കും: മുഖ്യമന്ത്രി വിജയ്
പ്രതിഷേധങ്ങളിൽ പങ്കെടുത്ത അധ്യാപകർക്കും കർഷകർക്കുമെതിരെ ഡിഎംകെ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുൻ സർക്കാർ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം നിയമസഭയിൽ വിമർശിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ പ്രതിഷേധങ്ങളുടെ പേരിൽ നിരവധി അധ്യാപകർക്കും കർഷകർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. ഈ കേസുകൾ ഇപ്പോഴും തീർപ്പാകാതെ തുടരുന്നത് പ്രതിഷേധിച്ചവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.