എസ്എൻഡിപി ജാലഹള്ളി ശാഖയുടെ സ്പോർട്സ് ഡേ സെപ്റ്റംബർ 6ന് മുത്ത്യാല നഗറിലുള്ള സി എം നാഷണൽ സ്കൂൾ മൈതാനത്ത് നടത്തും. രാവിലെ 8.30 മണിക്ക് ആരംഭിക്കുന്ന സ്പോർട്സ് ഡേയിൽ കുട്ടികൾക്കും മുതിർന്നവർക്കും സത്രീകൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടക്കും.
ഓണാഘോഷത്തിൻ്റെ ഭാഗമായി 3 മണിക്ക് ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള എല്ലാ ശാഖകളെയും ഉൾപ്പെടുത്തിയുള്ള വടംവലി മത്സരം നടക്കും. കഴിഞ്ഞ വർഷത്തെ മാതൃകയിലാണ് ഇത്തവണയും മത്സരം സംഘടിപ്പിക്കുന്നത്.
ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള എല്ലാ ശാഖകളിൽ നിന്നുമുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ₹15,000 + ട്രോഫി, ₹10,000 + ട്രോഫി, ₹5,000 + ട്രോഫി സമ്മാനമായി ലഭിക്കും.
മത്സരങ്ങൾക്ക് യൂണിയൻ സെക്രട്ടറി സത്യൻ പുത്തൂർ, ശാഖാ പ്രസിഡണ്ട് ചന്ദ്രബോസ്, വൈസ് പ്രസിഡണ്ട് ബിജു എസ്, സെക്രട്ടറി സുനിൽ കുമാർ, ഷിജു, ദീപേഷ് കുമാർ, നാരായണൻ ജനാർദ്ദനൻ എന്നിവരെ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 98863 34124, 9900032329