ഗ്ലോബൽ പാർട്ണർഷിപ്പ് ലക്ഷ്യമിട്ട് കർണാടക സന്ദർശിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ
Karnataka
0 min read
3.8k

ഗ്ലോബൽ പാർട്ണർഷിപ്പ് ലക്ഷ്യമിട്ട് കർണാടക സന്ദർശിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ

സെപ്റ്റംബർ 3, 2026
0

ബെംഗളൂരുവിലെ വർധിച്ചുവരുന്ന ജനസംഖ്യയും അടിസ്ഥാനസൗകര്യങ്ങളിലെ സമ്മർദവും കുറയ്ക്കാൻ കർണാടകയിൽ ‘രണ്ടാം ബെംഗളൂരു’ വികസിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി നിർദേശിച്ചു. സെപ്റ്റംബർ 2ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം മുന്നോട്ടുവച്ചത്. ‘വികസിത് കർണാടക @2047’ സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു നിർദേശം. വേഗത്തിൽ വളരാനുള്ള വലിയ സാധ്യത കർണാടകയ്ക്കുണ്ടെന്നും, സംസ്ഥാനത്തിൻ്റെ വികസനം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും നിർണായകമാണെന്നും ലാഹിരി പറഞ്ഞു.

Continue Reading
തമിഴ്‌നാട്ടിൽ കായികവിപ്ലവം; ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റിക്ക് പദ്ധതി
India
0 min read
3.3k

തമിഴ്‌നാട്ടിൽ കായികവിപ്ലവം; ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റിക്ക് പദ്ധതി

സെപ്റ്റംബർ 3, 2026
0

ലോകോത്തര നിലവാരത്തിലുള്ള തമിഴ്‌നാട് ഒളിമ്പിക് സിറ്റി ചെന്നൈയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള താരങ്ങളുടെ മെഡൽ നേട്ടം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വൻകിട കായികമേളകൾക്ക് താരങ്ങളെ സജ്ജരാക്കുന്നതിനായി അത്യാധുനിക പരിശീലന സൗകര്യങ്ങളോടെയുള്ള ഏകീകൃത കായിക കേന്ദ്രമായാണ് ഒളിമ്പിക് സിറ്റി വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള

Continue Reading
ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയുടെ വാദം തള്ളി ബോർഡ് പ്രസിഡണ്ട്
Kerala
0 min read
3.3k

ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയുടെ വാദം തള്ളി ബോർഡ് പ്രസിഡണ്ട്

സെപ്റ്റംബർ 3, 2026
0

ശബരിമലയിലെ തിരുവോണ സദ്യ സംബന്ധിച്ച വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നിലപാട് തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. തിരുവോണ സദ്യ നടത്തുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, മന്ത്രിക്ക് ലഭിച്ച വിവരം ശരിയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ജയകുമാർ പറഞ്ഞു. സന്നിധാനത്തെ മെസിൽ തയ്യാറാക്കിയ സദ്യ 3,000 ഭക്തർ കഴിച്ചെന്നും, സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അനാവശ്യമായ

Continue Reading
ESMA ഓണാഘോഷം സെപ്റ്റംബർ 6ന്
Association News
1 min read
3.8k

ESMA ഓണാഘോഷം സെപ്റ്റംബർ 6ന്

സെപ്റ്റംബർ 3, 2026
0

ഈ വർഷത്തെ എക്‌സ് സർവീസ്മെൻ അസ്സോസിയേഷൻ്റെ (ESMA) ഓണാഘോഷം 2026 സെപ്റ്റംബർ 6ന് ജാലഹള്ളി എയർഫോഴ്‌സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കും. അഡ്വ. സത്യൻ പുത്തൂർ മുഖ്യാതിഥിയാകും. ESMA കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി എൻ രാജീവ് അറിയിച്ചു.

Continue Reading
ദോഹ–ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു
Karnataka
1 min read
3.8k

ദോഹ–ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു

സെപ്റ്റംബർ 3, 2026
0

ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6E 1302 ഇന്ന് അടിയന്തരമായി ഒമാനിലെ മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലെ ഓപ്പറേറ്റിങ് ക്രൂ അംഗത്തിന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ അറിയിച്ചു. മസ്‌കറ്റിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം അസുഖബാധിതനായ ക്രൂ അംഗത്തിന് മെഡിക്കൽ സംഘം ചികിത്സ നൽകി. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായി ഇൻഡിഗോ അറിയിച്ചു. ആരോഗ്യപ്രശ്നത്തിൻ്റെ കൃത്യമായ കാരണം വിമാനക്കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യാത്ര തുടരുന്നതിനായി

Continue Reading
പാർക്കിങ് സൗകര്യമൊരുക്കൂ, നികുതി ഒഴിവാക്കാം; ബെംഗളൂരുവിൽ പുതിയ നിർദേശം
Karnataka
1 min read
3.5k

പാർക്കിങ് സൗകര്യമൊരുക്കൂ, നികുതി ഒഴിവാക്കാം; ബെംഗളൂരുവിൽ പുതിയ നിർദേശം

സെപ്റ്റംബർ 3, 2026
0

ബെംഗളൂരുവിലെ രൂക്ഷമായ പാർക്കിങ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദേശവുമായി കർണാടക സർക്കാർ. ഒഴിഞ്ഞ സ്ഥലങ്ങൾ മൾട്ടി ലെവൽ കാർ പാർക്കിങ് (MLCP) അല്ലെങ്കിൽ മെക്കനൈസ്ഡ് പാർക്കിങ് സൗകര്യങ്ങളാക്കി മാറ്റുന്ന ഉടമകൾക്ക് പ്രോപ്പർട്ടി ടാക്സിലും സർവീസ് ചാർജിലും 100 ശതമാനം ഇളവ് നൽകാനാണ് കരട് പാർക്കിങ് ചട്ടങ്ങളിലെ നിർദേശം. അതേസമയം, സാധാരണ ഗ്രൗണ്ട് ലെവൽ പാർക്കിങ്ങിനായി ഒഴിഞ്ഞ സ്ഥലങ്ങൾ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം പ്രോപ്പർട്ടി ടാക്സ് ഇളവും നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകളിലെ

Continue Reading
ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം
Kerala
0 min read
3.4k

ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം

സെപ്റ്റംബർ 3, 2026
0

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി.എസ്. പ്രശാന്തിന് ജാമ്യം. ആരോഗ്യനില പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനം പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 23നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 2025ൽ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. 2019ൽ നടന്ന സ്വർണ

Continue Reading
ആർ.ടി.ബി കൈരളിയുടെ ഓണാഘോഷം സെപ്റ്റംബർ 6ന്
Association News
1 min read
3.6k

ആർ.ടി.ബി കൈരളിയുടെ ഓണാഘോഷം സെപ്റ്റംബർ 6ന്

സെപ്റ്റംബർ 3, 2026
0

ബെംഗളൂരു ഹെബ്ബാൾ എൽ & ടി റെയിൻട്രീ ബൂൾവാർഡിലെ മലയാളി കൂട്ടായ്മയായ ആർ.ടി.ബി കൈരളിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 11 മണി മുതൽ രാത്രി 8.30 വരെ നീളുന്ന ആഘോഷത്തിന് ചെണ്ടമേളത്തോടെ തുടക്കമാകും. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ പരമ്പരാഗത ഓണസദ്യ ഉണ്ടായിരിക്കും.വൈകുന്നേരം 4 മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഓണക്കളികളും വിനോദ മത്സരങ്ങളും, നൃത്തം, ഗാനാലാപനം, തിരുവാതിര, മോഹിനിയാട്ടം

Continue Reading
വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ രോഗബാധ; 10 ദിവസത്തിനിടെ നാല് കുട്ടികൾ മരിച്ചു
India
0 min read
3.5k

വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ രോഗബാധ; 10 ദിവസത്തിനിടെ നാല് കുട്ടികൾ മരിച്ചു

സെപ്റ്റംബർ 3, 2026
0

മധ്യപ്രദേശിലെ ശിവപുരിയിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ രോഗബാധയുണ്ടായി ഒരേ കുടുംബത്തിലെ നാല് ആൺകുട്ടികൾ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. നാലാമത്തെയാൾ ബന്ധുവിൻ്റെ മകനാണെന്നാണ് വിവരം. ആഗസ്ത് 16ന് തൻവീർ അഹമ്മദും കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം 16 പേർ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയിരുന്നു. മടങ്ങിയെത്തിയതിന് പിന്നാലെ കുടുംബത്തിലെ നിരവധി പേർക്ക് പനി, വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. 14 വയസ്സുകാരനാണ് ആദ്യം ഗുരുതരാവസ്ഥയിലായത്. ചികിത്സയ്ക്കിടെ ഇയാൾ മരിച്ചു. പിന്നാലെ

Continue Reading
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1,250 ആയി; 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല
World
1 min read
3.0k

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1,250 ആയി; 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല

സെപ്റ്റംബർ 3, 2026
0

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,250 ആയി. നേപ്പാളിൽ 1,229 പേരും ചൈനീസ് ഭാഗത്ത് 21 പേരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 4,875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും, ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിനകം 11,923 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ

Continue Reading