നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,250 ആയി. നേപ്പാളിൽ 1,229 പേരും ചൈനീസ് ഭാഗത്ത് 21 പേരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 4,875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും, ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇതിനകം 11,923 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാളിലെത്തി. ദുരന്തത്തിന് പിന്നാലെ സഹായമെത്തിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി അറിയിച്ചു.