ഇന്ത്യയ്‌ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
അമേരിക്കൻ കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇന്ത്യ വിലകുറഞ്ഞ അരി വൻതോതിൽ കയറ്റിയയക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പുതിയ ഭീഷണി. കനത്ത തീരുവ ഏർപ്പെടുത്തണമെന്നുമാണ് യുഎസ് കർഷകർ ആവശ്യപ്പെട്ടത്.
പ്രതിസന്ധിയിലായ അമേരിക്കൻ കർഷകർക്കായി 12 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1.08 ലക്ഷം കോടി രൂപ) സഹായ പാക്കേജ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരെയുള്ള മുന്നറിയിപ്പ്.

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ നേരത്തെ ചുമത്തിയ 50% തീരുവ കുറയ്ക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. യു.എസ്.-ഇന്ത്യ വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടയിലാണ് പുതിയ ഭീഷണി.

Related Posts