മലയാളിയായ യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് പോലീസ്. ബെംഗളുരുവിലെ ക്യാബ് ഡ്രൈവറും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

യുവതിയുടെ ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം കാമുകൻ കണ്ടുപിടിച്ചപ്പോൾ അതിൽനിന്നും രക്ഷപെടാൻ വേണ്ടി കണ്ടെത്തിയ വഴിയായിരുന്നു കള്ളആരോപണം. യുവതിയുടെ ഡ്രൈവറുമായുള്ള പരിചയം പിന്നീട് അതിരുവിടുകയായിരുന്നു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബിൽ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അവധി സമയത്ത് യുവതി കേരളത്തിലേക്ക് വന്ന സമയത്താണ് നാട്ടിലെ യുവതിയുടെ കാമുകൻ കഴുത്തിലെ മുറിപ്പാട് കാണുന്നത്. അന്വേഷിച്ചപ്പോൾ ക്യാബ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു മറുപടി. യുവാവ് സംഭവത്തിൽ പരാതി നൽകാൻ യുവതിയുമായി മഡിവാള പോലീസ് സറ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു.

ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ട ബലാത്സംഗം നടത്തിയെന്ന യുവതിയുടെ പരാതി ഏറെ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പോലീസ് അന്വേഷണത്തിലാണ് സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമായത്.

Related Posts