2025–26 സാമ്പത്തിക വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതമായ ₹2,186 കോടി കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത തുകയാണ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറാത്തത്.

വിഷയത്തിൽ കർണാടക പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖന്ദ്രെ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് വരൾച്ച നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഗ്രാമപഞ്ചായത്തുകൾക്ക് അർഹമായ വിഹിതം ലഭിക്കാത്തത് പ്രാദേശിക വികസന പ്രവർത്തനങ്ങളെയും വരൾച്ചാ ദുരിതാശ്വാസ നടപടികളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് കർണാടക സർക്കാർ ഒരുങ്ങുന്നത്.

Related Posts