അവയവ മാറ്റത്തിൽ പങ്കാളിയായി ബെംഗളൂരു നമ്മ മെട്രോ. ഇത് മൂന്നാം തവണയാണ് നമ്മ മെട്രോ അവയവ ദാനത്തിൽ പങ്കാളിയാകുന്നത്. യശ്വന്ത്പുരയിലെ സ്‌പർശ് ആശുപത്രിയിൽ നിന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർ.വി.ആശുപത്രിയിലേക്കും ഒരു ജോടി ശ്വാസകോശവും ഹൃദയവുമാണ് ബംഗളൂരു മെട്രോ റെയിൽ വഴി കൊണ്ടുപോയത്. ഗൊരഗുണ്ടേപാളയ മെട്രോ സ്റ്റേഷനിൽ നിന്ന് ആർ.വി റോഡ് വരെ ഗ്രീൻ ലൈനിലും അവിടെ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് പുതുതായി ആരംഭിച്ച യെല്ലോ ലൈനിലും യാത്ര തുടർന്നു.

അഞ്ച് അംഗങ്ങളും ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ഹോം ഗാർഡും അടങ്ങുന്നതായിരുന്നു സംഘം. സമയം ലാഭിക്കാൻ അവയവമാറ്റ ചുമതലയുള്ള ടീമംഗങ്ങൾ മെട്രോ തിരഞ്ഞെടുക്കുകയായിരുന്നു. യാത്രയുടെ തുടക്കം മുതൽ അവസാനം വരെ ബി.എം.ആർ.സി.എൽ ജീവനക്കാരൻ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Posts