നിയന്ത്രണം വിട്ട കാർ വൈക്കത്ത് തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്. വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു അമൽ.

Related Posts