ബഹിരാകാശ നടത്തത്തിൽ പുതിയ റിക്കാർഡിട്ട് ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്നാണ് റിക്കാർഡാണു സ്വന്തമാക്കിയത്. ബഹിരാകാശത്ത് സുനിതയുടെ നടത്തം ഇതുവരെ 62 മണിക്കൂർ ആറു മിനിറ്റാണ്. 2017 ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റിക്കാർഡാണു സുനിത മറികടന്നത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്ത് അഞ്ചു മണിക്കൂർ 26 മിനിറ്റ് തുടർച്ചയായി നടന്നതോടെയാണു സുനിത റിക്കാർഡിലേക്ക് എത്തിയത്.
സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമായിരുന്നു നടത്തം. 2024 ജൂൺ അഞ്ചിനാണു സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ഭൂമിയിൽനിന്നു പുറപ്പെട്ടത്. ജൂൺ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് ഇരുവരും വിജയകരമായി നീക്കി നേരത്തേ രണ്ടു തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു