വ്യാപക പ്രതിഷേധം; പാർക്ക് സംരക്ഷണ ഭേദഗതി ബിൽ പിൻവലിക്കാൻ കർണാടക സർക്കാർ
Karnataka
0 min read
3.6k

വ്യാപക പ്രതിഷേധം; പാർക്ക് സംരക്ഷണ ഭേദഗതി ബിൽ പിൻവലിക്കാൻ കർണാടക സർക്കാർ

സെപ്റ്റംബർ 4, 2026
0

കർണാടകയിലെ പാർക്കുകളുടെയും ഉദ്യാനങ്ങളുടെയും അഞ്ച് ശതമാനം ഭൂമി അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കാൻ സർക്കാരിന് അനുമതി നൽകുന്ന ‘പാർക്ക് സംരക്ഷണ ഭേദഗതി ബിൽ’ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിൽ കൂടുതൽ ഭേദഗതികളോടെ അടുത്ത നിയമസഭാ സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര അറിയിച്ചു. ബില്ലിലെ നിർദേശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയ ബില്ലിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ്

Continue Reading
ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു
India
1 min read
3.7k

ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു

സെപ്റ്റംബർ 4, 2026
0

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55നാണ് രണ്ടാം വിക്ഷേപണത്തറയിൽനിന്ന് റോക്കറ്റ് കുതിച്ചുയർന്നത്. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ആണ് ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം വിജയിച്ചതോടെ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ഐഎസ്ആർഒ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഏകദേശം 420.5 ടൺ ഭാരമുള്ള 52 മീറ്റർ ഉയരമുള്ള ജിഎസ്എൽവി റോക്കറ്റിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 6ന്
Association News
1 min read
3.7k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 6ന്

സെപ്റ്റംബർ 4, 2026
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൻ്റെ ഭാഗമായി സെർവിക്കൽ ക്യാൻസർ നിർണയത്തിനുള്ള Pap Smear Test സൗജന്യമായി നടത്തും. സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിൽ നിർണായകമായ പരിശോധനയായതിനാൽ പരമാവധി വനിതകൾ ക്യാമ്പിൽ പങ്കെടുത്ത് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന്

Continue Reading
മദ്യപിച്ച് വാഹനമോടിച്ചു; ബെംഗളൂരു സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ പൊലീസ് പിടിയിൽ
Kerala
1 min read
2.9k

മദ്യപിച്ച് വാഹനമോടിച്ചു; ബെംഗളൂരു സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ പൊലീസ് പിടിയിൽ

സെപ്റ്റംബർ 3, 2026
0

മദ്യപിച്ച് വാഹനമോടിച്ച അന്തർസംസ്ഥാന ബസിൻ്റെ ഡ്രൈവർ പോലീസ് പിടിയിൽ. അടൂരിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവറായ പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടയ്ക്കൽ ചരിവുകാലായിൽ വീട്ടിൽ എബി സാമുവലിനെയാണ് അടൂർ ഹൈവേ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്‌ച വൈകിട്ട് 3.45-ഓടെയായിരുന്നു സംഭവം. അടൂർ ഹൈസ്കൂൾ ജങ്ഷന് സമീപം അസ്വാഭാവികമായ രീതിയിൽ വാഹനം പോകുന്നത് കണ്ട് ഹൈവേ പോലീസ് എസ്.ഐ. ബി.എസ്. ബിജു, സി.പി.ഒ മുഹമ്മദ് സുൽഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബസ്

Continue Reading
കർണാടകയിൽ സർക്കാർ സ്കൂളിൻ്റെ മേൽക്കൂര തകർന്നുവീണ് ആറ് വിദ്യാർഥികൾക്ക് പരിക്ക്
Karnataka
0 min read
3.6k

കർണാടകയിൽ സർക്കാർ സ്കൂളിൻ്റെ മേൽക്കൂര തകർന്നുവീണ് ആറ് വിദ്യാർഥികൾക്ക് പരിക്ക്

സെപ്റ്റംബർ 3, 2026
0

കർണാടകയിലെ മുഗല്ലൊള്ളി താണ്ടയിലുള്ള സർക്കാർ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് അപകടം. അഞ്ചാം ക്ലാസ് വിദ്യാർഥികളായ ആറ് പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. മേൽക്കൂരയുടെ ഭാഗം തകർന്നുവീണതിനെ തുടർന്ന് വിദ്യാർഥികൾക്കിടയിൽ പരിഭ്രാന്തിയുണ്ടായി. പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വിദ്യാർഥികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സ്കൂൾ കെട്ടിടത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്ന ആരോപണവും ശക്തമാണ്. അപകടത്തിന് പിന്നാലെ സ്കൂൾ

Continue Reading
പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിൽ
Association News
0 min read
2.9k

പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിൽ

സെപ്റ്റംബർ 3, 2026
0

ബെംഗളൂരു നോർത്തിലെ പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിലായി നടക്കും. മലയാളികൾക്കൊപ്പം വിവിധ ഭാഷക്കാരായ ഇരുനൂറോളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, കേരളീയ കലാരൂപങ്ങൾ, വടംവലി, ചെണ്ടമേളം, ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട്, കുട്ടികളുടെ കായിക മത്സരങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഞായറാഴ്ച ഘോഷയാത്ര, ഓണസദ്യ, പഞ്ചാരിമേളം, മ്യൂസിക്കൽ ബാൻഡിൻ്റെ സംഗീതനിശ എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

Continue Reading
ഡി ആർ ഡി ഒ ‘സർഗോത്സവം-2026’ സെപ്റ്റംബർ 6 ന്
Association News
1 min read
3.7k

ഡി ആർ ഡി ഒ ‘സർഗോത്സവം-2026’ സെപ്റ്റംബർ 6 ന്

സെപ്റ്റംബർ 3, 2026
0

ഡി ആർ ഡി ഒ ഓണാഘോഷം 2026ൻ്റെ ഭാഗമായിട്ടുള്ള ‘സർഗോത്സവം-2026’ സെപ്റ്റംബർ 6 ന് ബാംഗ്ലൂർ സി വി രാമൻ നഗറിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽവച്ച് നടക്കും. രാവിലെ 9.30ന് ചെയർമാൻ ഡോ. ബെന്നി ജോർജ് ഉദ്ഘാടനം ചെയ്യും. ഡി ആർ ഡി ഒ മലയാളി കുടുംബാംഗങ്ങൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ഉണ്ടായിരിക്കും. സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി, പാട്രൻസ്, മറ്റു കമ്മിറ്റി മെംബേർസ്, ഡി ആർ ഡി ഒ മലയാളി കുടുംബങ്ങൾ

Continue Reading
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
Kerala
0 min read
3.9k

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

സെപ്റ്റംബർ 3, 2026
0

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതി നടപ്പാക്കാതിരുന്നാൽ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്രസഹായം നഷ്ടപ്പെടുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ നിലപാടിനോട് മുഖ്യമന്ത്രി വിയോജിച്ചു. സർക്കാരിൽ ഉൾപ്പെട്ട കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്താറുണ്ടെന്നും പാർട്ടിയിൽ ചർച്ചയില്ലെന്ന വിമർശനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി

Continue Reading
സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 6ന്
Association News
0 min read
3.6k

സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 6ന്

സെപ്റ്റംബർ 3, 2026
0

സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 2026 സെപ്റ്റംബർ 6ന് നടക്കും. ഞായറാഴ്ച വൈകിട്ട് 4.30ന് അബ്ബിഗെരെ ശ്രീ അയ്യപ്പ എജുക്കേഷണൽ സെന്ററിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 7ന് ഷെട്ടിഹള്ളി ശ്രീ ജുനപ്പ ക്ഷേത്രത്തിൽ സമാപിക്കും. ശോഭായാത്രയുടെ ഭാഗമായി ഗോപൂജ, ഗോകുലഗീതം, മഹാശോഭായാത്ര, കൃഷ്ണ–രാധ–കുചേല വേഷങ്ങൾ, നൃത്ത–നൃത്യാവതരണങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും. തുടർന്ന് ഗുരുവായൂർ മാതൃകയിലുള്ള ഉറിയടി (വെണ്ണക്കുടം പൊട്ടിക്കൽ) പ്രധാന ആകർഷണമായി ഒരുക്കിയിട്ടുണ്ട്.

Continue Reading
ജർമനിയിൽ ഉഷ്ണതരംഗം കനത്ത ആഘാതം; മരണം 16,300 ആയി
World
0 min read
3.6k

ജർമനിയിൽ ഉഷ്ണതരംഗം കനത്ത ആഘാതം; മരണം 16,300 ആയി

സെപ്റ്റംബർ 3, 2026
0

ജർമനിയിൽ ഉയർന്ന താപനിലയെ തുടർന്ന് മരിച്ചവരുടെ എണ്ണം 16,300 ആയി. ജൂൺ 1 മുതൽ ഓഗസ്റ്റ് 23 വരെയുള്ള കണക്കാണിത്. യൂറോപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഉഷ്ണതരംഗമാണ് ജർമനിയിലും ഇത്രയധികം മരണങ്ങൾക്ക് കാരണമായത്. ഒരാഴ്ച മുമ്പ് പുറത്തുവന്ന കണക്കിൽ മരണസംഖ്യ 15,800 ആയിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ മരണസംഖ്യ 500ലധികം ഉയർന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും 75 വയസ്സിന് മുകളിലുള്ളവരാണ്. ഉയർന്ന താപനില ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായമായവരെയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ

Continue Reading