ജർമനിയിൽ ഉയർന്ന താപനിലയെ തുടർന്ന് മരിച്ചവരുടെ എണ്ണം 16,300 ആയി. ജൂൺ 1 മുതൽ ഓഗസ്റ്റ് 23 വരെയുള്ള കണക്കാണിത്. യൂറോപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഉഷ്ണതരംഗമാണ് ജർമനിയിലും ഇത്രയധികം മരണങ്ങൾക്ക് കാരണമായത്. ഒരാഴ്ച മുമ്പ് പുറത്തുവന്ന കണക്കിൽ മരണസംഖ്യ 15,800 ആയിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ മരണസംഖ്യ 500ലധികം ഉയർന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

മരിച്ചവരിൽ ഭൂരിഭാഗവും 75 വയസ്സിന് മുകളിലുള്ളവരാണ്. ഉയർന്ന താപനില ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായമായവരെയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ജൂൺ 22 മുതൽ 28 വരെയുള്ള ഒരാഴ്ചയ്ക്കിടെ മാത്രം 9,600 പേരുടെ മരണം ചൂടുമായി ബന്ധപ്പെട്ടതായാണ് കണക്കാക്കുന്നത്. യൂറോപ്പിലാകെ ഉഷ്ണതരംഗത്തെ തുടർന്ന് 30,000ത്തിലധികം പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യൂറോപ്പിലെ വേനൽക്കാല താപനില ക്രമാതീതമായി ഉയരുന്നതിന് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Posts