കുവൈത്ത് അബ്ദലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കൊല്ലം സ്വദേശി സുനിൽ സോളമൻ (43), തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വൈകാതെ ദജീജ് ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റും.

Related Posts