നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയറിൻ്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി. 51 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.
കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു