ബെംഗളൂരു നോർത്തിലെ പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിലായി നടക്കും.
മലയാളികൾക്കൊപ്പം വിവിധ ഭാഷക്കാരായ ഇരുനൂറോളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, കേരളീയ കലാരൂപങ്ങൾ, വടംവലി, ചെണ്ടമേളം, ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട്, കുട്ടികളുടെ കായിക മത്സരങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഞായറാഴ്ച ഘോഷയാത്ര, ഓണസദ്യ, പഞ്ചാരിമേളം, മ്യൂസിക്കൽ ബാൻഡിൻ്റെ സംഗീതനിശ എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.