മാനവികതയുടെയും പരസ്പര സ്നേഹത്തിൻ്റെയും സന്ദേശം വിളിച്ചോതി എ.ഐ.കെ.എം.സി.സി എച്ച്.എ.എ ൽ – മുരുഗേഷ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എച്ച്.എ.എൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസ്ഹറുദ്ധീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിശ്വാസത്തിനപ്പുറം മനുഷ്യർ തമ്മിലുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം ഒത്തുചേരലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ് എന്നത് കേവലം വിശപ്പറിയൽ മാത്രമല്ല, മറിച്ച് സഹജീവികളോടുള്ള കരുണയും വിട്ടുവീഴ്ചയും ശീലിക്കൽ കൂടിയാണ്. പരസ്പര വിശ്വാസവും ഐക്യവും തകരുന്ന വർത്തമാനകാലത്ത്, സ്നേഹത്തിൻ്റെ ഇഫ്താർ വിരുന്നുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്ന് എസ്.ഐ അസ്ഹറുദ്ധീൻ അഭിപ്രായപ്പെട്ടു.

എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് സലാം എം.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി മുനവ്വിർ സ്വാഗതം ആശംസിച്ചു. എഎസ്ഐ സുബാൻ, അഡ്വ.ഇല്യാസ്, അഷ്‌കർ (കബാബ് സൂഖ്), സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുനീർ ടി.സി, അബ്ദുള്ള മാവള്ളി, ആൾ സീസൺ മുനീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂസുഫ് ഫൈസി റമദാൻ പ്രഭാഷണം നടത്തി. റഫീഖ്, അസീസ് തുടങ്ങിയവർ സംബന്ധിച്ചു. റഫീഖ് ലസ്സിസാഗർ നന്ദി രേഖപ്പെടുത്തി.

Related Posts