നവവരൻ വധൂ ഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. മലപ്പുറം തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. വധുവിൻ്റെ വീടിൻ്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് ഷിബാൻ സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്‌തുവരികയാണ്.

തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ വിൽപ്പനക്കും ഉപയോഗത്തിനുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ നിക്കാഹ് കഴിച്ച നവവധുവിൻ്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് വിവരം ലഭിച്ചു. കാറിൽനിന്നും വീട്ടിൽനിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് പോലീസ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Posts