പശ്ചിമേഷ്യയിൽ അശാന്തിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.
കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബ, ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖുയാണ് മോദി സംസാരിച്ചത്. ഇരു രാജ്യങ്ങളിലുമായി ഉണ്ടാകുന്ന അക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിലും മോദി ആശങ്ക രേഖപ്പെടുത്തി.

ഇന്ത്യ നയതന്ത്ര രീതിയാണ് കാംഷിക്കുന്നതെന്നും എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കണമെന്നും ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Posts