നിവിൻ പോളിക്ക് വീണ്ടും കൈയടി; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴിലും തെലുങ്കിലും
Entertainment
0 min read
2.9k

നിവിൻ പോളിക്ക് വീണ്ടും കൈയടി; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴിലും തെലുങ്കിലും

സെപ്റ്റംബർ 4, 2026
0

മലയാളികളുടെ പ്രിയതാരമായ നിവിൻ പോളിയുടെ തിരിച്ചുവരവായി ശ്രദ്ധ നേടുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിവിൻ, ‘തട്ടത്തിൻ മറയത്ത്’, ‘പ്രേമം’, ‘ഓം ശാന്തി ഓശാന’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ഒരു ഘട്ടത്തിൽ താരത്തിൻ്റെ പഴയ പ്രതാപം നഷ്ടപ്പെട്ടുവെന്ന തോന്നൽ ആരാധകർക്കിടയിൽ ഉണ്ടായിരുന്നെങ്കിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ പഴയ നിവിനെ തിരിച്ചുകിട്ടിയെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരത്തിൻ്റെ അഭിനയവും കഥാപാത്രത്തിൻ്റെ അവതരണവും

Continue Reading
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ
Kerala
0 min read
3.7k

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ

സെപ്റ്റംബർ 4, 2026
0

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെ നടക്കുന്ന കായികമേളയുടെ പ്രധാന വേദിയായി കോഴിക്കോട് എൻ.ഐ.ടി. ഗ്രൗണ്ട് ഒരുങ്ങും. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി 10,000ത്തിലധികം സ്കൂൾ കായികതാരങ്ങൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. മികച്ച കായികപ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ഇത്തവണത്തെ മേളയും ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായികമേളയിൽ 1,825 പോയിന്റുമായി തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായിരുന്നു. അതേസമയം,

Continue Reading
നന്മ ബംഗ്ലൂരു കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
3.8k

നന്മ ബംഗ്ലൂരു കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 4, 2026
0

നന്മ ബംഗ്ലൂരു കേരള സമാജം ഓണാഘോഷം – ‘പൊൻവസന്തം-2026’ ഡോൺബോസ്‌കോ സ്‌കിൽ മിഷനിൽവച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഹരിദാൻസൻ്റെ അധ്യക്ഷതയിൽ സത്യൻ പുത്തൂർ ഓണാഘോഷത്തിൻ്റെ ഉത്‌ഘാടനം നിർവഹിച്ചു. സമാജം സെക്രട്ടറി വാസുദേവൻ.പി, എം. മനോഹരൻ, ട്രഷറർ പ്രവീൺ കുമാർ.കെ, വൈസ് പ്രസിഡണ്ട് പി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി അബ്ദുൾ ജലീൽ, ജോയിൻ്റ് ട്രഷറർ ജയരാജൻ സി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ശിവൻ കുട്ടി പി ആർ, സുരേഷ് എം,

Continue Reading
കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി; ഒരു വയസുകാരൻ്റെ ശരീരത്തിൽ സൂചി കണ്ടെത്തിയതായി ആരോപണം
Kerala
0 min read
3.4k

കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി; ഒരു വയസുകാരൻ്റെ ശരീരത്തിൽ സൂചി കണ്ടെത്തിയതായി ആരോപണം

സെപ്റ്റംബർ 4, 2026
0

കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. ഒരു വയസുള്ള കുഞ്ഞിൻ്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. കോഴിക്കോട് സ്വദേശിനി അഞ്ജു വിനീഷാണ് പരാതിക്കാരി. പ്രസവത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് സൂചി കുഞ്ഞിൻ്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഏകദേശം ഒരു വർഷത്തോളം കുഞ്ഞ് ഇതുമൂലം വേദന അനുഭവിച്ചിരുന്നുവെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ്

Continue Reading
യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി 21-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്
Association News
1 min read
3.4k

യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി 21-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

സെപ്റ്റംബർ 4, 2026
0

യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി 21-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന് യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി (R)യുടെ 21-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 4 മണി മുതൽ 5 മണി വരെ കൊപ്പ ഹരപ്പനഹള്ളിയിലുള്ള തപോവൻ സ്കൂളിൽവച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. അസോസിയേഷൻ്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ, വരവ്-ചെലവ് കണക്കുകൾ, വിവിധ ചെലവുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ ഓണം ആഘോഷം,

Continue Reading
നൊബേൽ ജേതാവ് ഹിഡെകി ഷിരകാവ അന്തരിച്ചു
World
0 min read
3.0k

നൊബേൽ ജേതാവ് ഹിഡെകി ഷിരകാവ അന്തരിച്ചു

സെപ്റ്റംബർ 4, 2026
0

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ (90) അന്തരിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ അലൻ ഹീഗർ, അലൻ മക്ഡയർമിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിരകാവയ്ക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചത്. വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ വികസനത്തിൽ അദ്ദേഹത്തിന്റെ ഗവേഷണം നിർണായകമായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓഗസ്റ്റ് 24നാണ് ഷിരകാവ മരിച്ചത്. എന്നാൽ മരണവിവരം ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

Continue Reading
ബെംഗളൂരുവിൽ പിടിച്ചെടുത്ത 8,500 വാഹനങ്ങൾ മാറ്റും; 15–20 ദിവസത്തിനകം നടപടി
Karnataka
0 min read
3.3k

ബെംഗളൂരുവിൽ പിടിച്ചെടുത്ത 8,500 വാഹനങ്ങൾ മാറ്റും; 15–20 ദിവസത്തിനകം നടപടി

സെപ്റ്റംബർ 4, 2026
0

വർഷങ്ങളായി ബെംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന ഏകദേശം 8,500 പിടിച്ചെടുത്ത വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള ആറ് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. നടപടി അടുത്ത 15–20 ദിവസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള രണ്ടും മൂന്നും നാലും ചക്ര വാഹനങ്ങളാണ് മാറ്റുന്നത്. പല കേസുകളും കോടതിയുടെ പരിഗണനയിലായതിനാൽ വാഹനങ്ങൾ വർഷങ്ങളായി വിട്ടുനൽകാനോ ലേലം ചെയ്യാനോ സാധിച്ചിരുന്നില്ല. ഇതോടെ

Continue Reading
അഞ്ച് ഫ്ലൈഓവറുകളിൽ വാഹന നിയന്ത്രണം ഇന്ന് മുതൽ; നിയമം അറിയാതെ യാത്ര ചെയ്താൽ പിഴയ്ക്ക് സാധ്യത
Karnataka
1 min read
3.6k

അഞ്ച് ഫ്ലൈഓവറുകളിൽ വാഹന നിയന്ത്രണം ഇന്ന് മുതൽ; നിയമം അറിയാതെ യാത്ര ചെയ്താൽ പിഴയ്ക്ക് സാധ്യത

സെപ്റ്റംബർ 4, 2026
0

ബെംഗളൂരുവിലെ പ്രധാന അഞ്ച് ഫ്ലൈഓവറുകളിലും എലിവേറ്റഡ് കോറിഡോറുകളിലും ഇന്ന് പുതിയ വാഹന നിയന്ത്രണങ്ങൾ നിലവിൽ വരും. അപകടങ്ങൾ കുറയ്ക്കുക, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക, ഫ്ലൈഓവറുകളിലെ വാഹനങ്ങളുടെ വേഗവ്യത്യാസം മൂലമുള്ള അപകടസാധ്യത ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബെംഗളൂരു ട്രാഫിക് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. BGS ഫ്ലൈഓവർ, മൈസൂരു റോഡ്: ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് മുഴുവൻ സമയവും നിയന്ത്രണം. മറ്റ് ഗുഡ്സ് വാഹനങ്ങൾക്ക് രാവിലെ 7–11 വരെയും വൈകിട്ട് 4–10 വരെയും നിയന്ത്രണം.പീനിയ എലിവേറ്റഡ്

Continue Reading
കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനം; വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയാകും
Karnataka
0 min read
3.7k

കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനം; വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയാകും

സെപ്റ്റംബർ 4, 2026
0

ബെംഗളുരു വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനവും ചർച്ച ചെയ്യുന്നതിനായി കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 21 മുതൽ 23 വരെ ചേരും. ആവശ്യത്തിന് കാലവർഷം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ 102 താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കർണാടക നിലപാട് വ്യക്തമാക്കും. കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനമാക്കി

Continue Reading
വിനായക ചതുർഥിക്ക് 2,400 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി
Karnataka
1 min read
3.1k

വിനായക ചതുർഥിക്ക് 2,400 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

സെപ്റ്റംബർ 4, 2026
0

വിനായക ചതുർഥി ആഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കർണാടക ആർടിസി 2,400 സ്പെഷൽ ബസ് സർവീസുകൾ നടത്തും. സെപ്റ്റംബർ 12 മുതൽ 14 വരെ കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ വിവിധ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലേക്കുമാണ് അധിക സർവീസുകൾ. വിനായക ചതുർഥി അവധിക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ശാന്തിനഗർ, മജസ്റ്റിക്, സാറ്റലൈറ്റ് ബസ് ടെർമിനലുകളിൽ നിന്നായിരിക്കും പ്രധാനമായും സ്പെഷൽ ബസുകൾ സർവീസ് നടത്തുക.

Continue Reading