മൈസൂരു ദസറ ഉദ്ഘാടനത്തിന് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് ക്ഷണം
മൈസൂരു ദസറയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കർണാടക സർക്കാർ. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്കാണ് ക്ഷണം നൽകുക. മുഖ്യമന്ത്രിമാർക്ക് ക്ഷണക്കത്ത് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഒക്ടോബർ 11ന് ആരംഭിക്കുന്ന മൈസൂരു ദസറ ആഘോഷങ്ങൾ ഒക്ടോബർ 21ന് വിജയദശമി ദിനത്തിൽ സമാപിക്കും. ദസറയുടെ ഭാഗമായി
വീട്ടിൽ നിന്നുതന്നെ ബാഗേജ് ചെക്ക്-ഇൻ; ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സേവനം
യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കാനുള്ള പുതിയ പ്രീമിയം സേവനവുമായി ബെംഗളൂരു വിമാനത്താവളം. ‘കെയർ ബൈ ബിഎൽആർ’ എന്ന പേരിലാണ് സേവനം ആരംഭിക്കുന്നത്.പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ വീട്ടിലെത്തി ബാഗേജ് ശേഖരിച്ച് വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ ബാഗേജ് ടെർമിനലിൽ എത്തിച്ചേരും. സേവനത്തിനായി 5,000 രൂപ വരെ അധികമായി ഈടാക്കും. റോൾസ് റോയ്‌സ് ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രീമിയം പാക്കേജിന് 50,000 രൂപ വരെ ചെലവാകും.
തൃശൂർ കയ്പമംഗലത്ത് ലോറിയിലേക്ക് കാർ ഇടിച്ചുകയറി; വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ മരിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. മറ്റ് മരിച്ചവരുടെ വിവരങ്ങൾ സ്ഥിരീകരിച്ചുവരികയാണ്. വെള്ളിയാഴ്ച
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് പ്രവർത്തക സമിതി യോഗം സംഘടിപ്പിച്ചു
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ (WMSC) പ്രവർത്തക സമിതി യോഗം സംഘടിപ്പിച്ചു. വരാനിരിക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിവിധ പരിപാടികളുടെ നടത്തിപ്പും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് പ്രവർത്തക സമിതി അംഗങ്ങൾക്കൊപ്പം ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഓണാഘോഷം കൂടുതൽ വിപുലമായും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലും സംഘടിപ്പിക്കുന്നതിനായുള്ള വിവിധ നിർദ്ദേശങ്ങളും ആശയങ്ങളും യോഗത്തിൽ പങ്കുവെച്ചു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം യോഗത്തിന്
എയർ ഇന്ത്യ വിമാനം താഴേക്കുപതിച്ച സംഭവം; പൈലറ്റിനെ പിരിച്ചുവിട്ടു
പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ നടപടി. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർബസ് A320 വിമാനം 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിലെ പച്ച, നീല, മഞ്ഞ എന്നീ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും മർദം നഷ്ടപ്പെട്ടതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും വിമാനത്തിൻ്റെ ഉയരത്തിൽ വ്യതിയാനം സംഭവിക്കുകയും
കേരള സമാജം, വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം സെപ്റ്റംബർ 6ന്
കേരള സമാജം, വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം ഓണ നിലാവ് 2026 സെപ്റ്റംബർ 6ന്. വൈറ്റ്ഫീൽഡ് കട്ടമനല്ലൂർ ശ്രീ മഞ്ജുനാഥ സ്വാമി കല്യാണമണ്ഡപത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ആഘോഷങ്ങൾ കർണാടക വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി ഉത്ഘാടനം ചെയ്യും. സോൺ ചെയർമാൻ സുരേഷ് കുമാർ എ ആർ അധ്യക്ഷത വഹിക്കും. പി സി മോഹൻ എം പി, മഞ്ജുള ലിംബാവലി എം എൽ
മഴയിൽ മുങ്ങി ദില്ലി; 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. ദില്ലിയിൽ ശക്തമായ മഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയിൽ ദില്ലിയിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മഴയെ തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ഒരു ടെർമിനലിലും വെള്ളം കയറി.
തുംകൂർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 6ന്
കേരള സമാജം തുംകൂറിൻ്റെ ഈ വർഷത്തെ ഓണാഘോഷം 2026 സെപ്റ്റംബർ 6ന് രാവിലെ 9 മണി മുതൽ ബി എച്ച് റോഡിലുള്ള മഞ്ജുനാഥ കല്യാണമണ്ഡപത്തിൽ നടക്കും. പൂക്കള മത്സരം, വടംവലി, ഉറിയടി തുടങ്ങി വിവിധ കലാകായിക മത്സരങ്ങളും വിവിധ പരമ്പരാഗത ഓണക്കളികളും, സമാജം അംഗങ്ങളുടെ കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് വിപിൻ രാജ്, സെക്രട്ടറി തോമസ് ജോർജ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9972748458,9986717296
ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവ സംയുക്തമായാണ് നടപടി നടത്തിയത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന പേരിൽ ആരംഭിച്ച ദൗത്യം ഇപ്പോഴും തുടരുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ
മലയാളി ഫാമിലി അസ്സോസിയേഷൻ കുടുംബയോഗവും ഓണാഘോഷ നോട്ടീസ് പ്രകാശനവും
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗവും ഈ വർഷത്തെ ഓണാഘോഷ നോട്ടീസ് പ്രകാശനവും സെപ്റ്റംബർ 6ന് രാവിലെ 10:30 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടക്കും. ഈ വർഷത്തെ സംഘടനയുടെ ഓണാഘോഷം ഒക്ടോബർ 2 വെള്ളിയാഴ്ച ഇന്ദിരാനഗറിലുള്ള പരിമളസഭാ ഹാളിൽ വച്ച് മഹാബലി വരവേൽപ്പ്, ചെണ്ടമേളം, വിവിധയിനം കലാപരിപാടികൾക്കു പുറമേ വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി അതിഗംഭീരമായി നടത്തുന്നതാണെന്ന് സെക്രട്ടറി അനിൽകുമാർ T A അറിയിച്ചു.