ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവ സംയുക്തമായാണ് നടപടി നടത്തിയത്.

‘ഓപ്പറേഷൻ അഷ്ദർ’ എന്ന പേരിൽ ആരംഭിച്ച ദൗത്യം ഇപ്പോഴും തുടരുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്.

തിരച്ചിലിനിടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ കൂടുതൽ ഭീകരർക്കായി സുരക്ഷാസേനയുടെ തെരച്ചിലും പരിശോധനയും തുടരുകയാണ്.

Related Posts