മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗവും ഈ വർഷത്തെ ഓണാഘോഷ നോട്ടീസ് പ്രകാശനവും സെപ്റ്റംബർ 6ന് രാവിലെ 10:30 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടക്കും.
ഈ വർഷത്തെ സംഘടനയുടെ ഓണാഘോഷം ഒക്ടോബർ 2 വെള്ളിയാഴ്ച ഇന്ദിരാനഗറിലുള്ള പരിമളസഭാ ഹാളിൽ വച്ച് മഹാബലി വരവേൽപ്പ്, ചെണ്ടമേളം, വിവിധയിനം കലാപരിപാടികൾക്കു പുറമേ വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി അതിഗംഭീരമായി നടത്തുന്നതാണെന്ന് സെക്രട്ടറി അനിൽകുമാർ T A അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9972 330461, 9945243128.